Current Date

Search
Close this search box.
Search
Close this search box.

ഹമാസിന്റെ പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം

ഗസ്സ സിറ്റി: ഗസ്സയിലെ ഹമാസിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. ഉപരോധ ഗസ്സ മുനമ്പില്‍ നിന്നും മിസൈല്‍ ആക്രമണം നേരിട്ടു എന്നു പറഞ്ഞാണ് ഇസ്രായേല്‍ പുതിയ ആക്രമണം നടത്തിയത്. ഹമാസുമായി ബന്ധപ്പെട്ട് മൂന്ന് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. മേഖലയില്‍ ഒരു മാസത്തിലേറെയായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഗസ്സയില്‍ നിന്ന് വിട്ട റോക്കറ്റ് ഒഴിഞ്ഞ വയലിലാണ് പതിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹമാസിന്റെ സായുധ സൈന്യമായി അല്‍ ഖസം ബ്രിഗേഡ്‌സിന്റെ പോസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ച് ഹമാസ് ഇകുവരെ പ്രതികരിച്ചട്ടില്ല.

Related Articles