Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കു നേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം

ഗസ്സ സിറ്റി: ഗസ്സ മുനമ്പിനു നേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. മെയിലെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിടുന്നതിനിടെയാണ് ഇത് മൂന്നാമം തവണയാണ് വീണ്ടും ഇസ്രായേല്‍ സൈന്യം മുനമ്പിനെ ലക്ഷ്യമിട്ട് ബോംബ് വര്‍ഷിച്ചത്.

ബോംബിങ് തങ്ങളുടെ പരിശീലന പ്രദേശങ്ങളില്‍ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഗസ്സയില്‍ നിന്നും തീപീടിപ്പിച്ച ബലൂണ്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതിന്റെ പ്രത്യാക്രമണമാണ് ഉണ്ടായതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

‘ഇന്ന് ഇസ്രായേല്‍ ഭൂപ്രദേശത്തേക്ക് തൊടുത്തുവിട്ട തീ ബലൂണുകള്‍ക്ക് മറുപടിയായി, സൈനിക യുദ്ധവിമാനങ്ങള്‍ തിരിച്ചാക്രമിച്ചതായും ഹമാസ് എന്ന തീവ്രവാദ സംഘടനയുടെ ആയുധ നിര്‍മ്മാണ സൈറ്റിനു നേരെയാണ് ബോംബ് വര്‍ഷിച്ചതെന്നും’ ഇസ്രായേല്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു.

ബലൂണ്‍ വിക്ഷേപണത്തിന് ഗാസ ആസ്ഥാനമായുള്ള എത് ഗ്രൂപ്പാണ് ഉത്തരവാദിയെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല, എന്നാല്‍ ഗസ്സയില്‍ നിന്നുള്ള ഏത് നടപടിക്കും ഹമാസാണ് ഉത്തരവാദിയെന്നാണ് ഇസ്രായേല്‍ പറയുന്നത്. മെയ് മാസത്തില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 66 കുട്ടികളടക്കം 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles