Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ വീടുകള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബിദോയ് ഗ്രാമത്തിലെ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യം. ബുധനാഴ്ച രാവിലെയാണ് ഇസ്രായേല്‍ സൈനികര്‍ ക്രെയിനും ബുള്‍ഡോസറും സൈനിക വാഹനങ്ങളുമടക്കമുള്ള സന്നാഹങ്ങളുമായി ബിദോയിലെത്തിയത്. അല്‍ ഖബൂന്‍ സമുദായാംഗങ്ങള്‍ താമസിക്കുന്ന 11 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് തകര്‍ത്തത്. ടെന്റുകളും ചെറിയ കൂരകളുമെല്ലാം ഇടിച്ചുനിരത്തി. ഫലസ്തീനികളുടെ ട്രാക്ടറുകളും വെള്ള ടാങ്കുകളും സോളാര്‍ പവര്‍ സംവിധാനങ്ങളും തകര്‍ത്തവയില്‍ ഉള്‍പ്പെടും. ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പലസ്തീനികളെ തങ്ങളുടെ സമുദായത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ തടയുന്നതിനായും ഇസ്രായേല്‍ സേന തകര്‍ത്ത കൂടാരങ്ങളുടെയും ടിന്‍ വീടുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടുകെട്ടിയതായും ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് ഫാരിസ് കാബിന പറഞ്ഞു. റാമല്ലയുടെ വടക്കുകിഴക്കായി അല്‍ മുഗയ്യീറിനടുത്താണ് ജോര്‍ദാന്‍ താഴ്വരയുടെ കിഴക്കന്‍ ചരിവുകള്‍ക്ക് സമീപമുള്ള കെട്ടിടങ്ങളും വീടുകളുമാണ് തകര്‍ത്തത്.

Related Articles