Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇസ്മാഈല്‍ ഹനിയ്യയുടെ പേരക്കുട്ടി മരണപ്പെട്ടു

ഗസ്സ സിറ്റി: കഴിഞ്ഞ ദിവസം ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഇസ്മാഈല്‍ ഹനിയ്യയുടെ പേരക്കുട്ടി മുല്ലാക്ക്് മരണപ്പെട്ടതായി ഫലസ്തീന്‍ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിതീകരിച്ചു. ഇതോടെ തൂഫാനുല്‍ അഖ്സക്കു ശേഷം ഹനിയ്യയുടെ കുടുംബത്തില്‍ നിന്നും മക്കളും പേരമക്കളുമായി 10 പേരാണ് രക്തസാക്ഷിത്വം വരിച്ചത്.

കഴിഞ്ഞ ആറ് മാസമായി തുടരുന്ന യുദ്ധത്തില്‍ 14,000 കുഞ്ഞുങ്ങളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഈദുല്‍ ഫിത്വ്റിന്റെ അന്നേ ദിവസമാണ് ഇസ്മാഈല്‍ ഹനിയ്യയുടെ മൂന്ന് മക്കളെയും മറ്റു പേരക്കുട്ടികളെയും ലക്ഷ്യം വെച്ച് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

 

Related Articles