Current Date

Search
Close this search box.
Search
Close this search box.

പുതിയ പ്രധാനമന്ത്രിയെയും തള്ളി ഇറാഖിലെ പ്രക്ഷോഭകര്‍

ബാഗ്ദാദ്: കഴിഞ്ഞ ദിവസം നിയമിതനായ പുതിയ ഇറാഖ് പ്രസിഡന്റ് മുഹമ്മദ് അല്ലാവിയെയും അംഗീകരിക്കാതെ ഇറാഖിലെ പ്രക്ഷോഭകര്‍ പ്രതിഷേധം തുടരുന്നു. ഞായറാഴ്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സംഘമാണ് അല്ലാവിയെയും അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഇറാഖിലെ വിവിധ നഗരങ്ങളില്‍ റാലി നടത്തിയത്.

നവംബറില്‍ സ്ഥാനമൊഴിഞ്ഞ ആദില്‍ അബ്ദുല്‍ മഹ്ദിയുടെ പിന്‍ഗാമിയായി പ്രസിഡന്റ് ബര്‍ഹാം സാലിഹ് ആണ് കഴിഞ്ഞ ദിവസം മുഹമ്മദ് അല്ലാവിയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഷിയ നേതാവ് മുഖ്തദ അല്‍ സദറും അദ്ദേഹത്തിന്റെ അനുയായികളും പുതിയ പ്രധാനന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്. റോഡുകള്‍ ഉപരോധിച്ചും കോലം കത്തിച്ചുമാണ് പ്രതിഷേധം അരങ്ങേറുന്നത്.

കഴിഞ്ഞ 16 വര്‍ഷമായി ഇവരില്‍ നിന്നും ഞങ്ങള്‍ ഒന്നും കണ്ടില്ല. ഇവര്‍ രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇറാഖിലെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥ പൂര്‍ണമായും മാറ്റണമെന്നും സമരക്കാരായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം തുടരുന്നുണ്ട്.

Related Articles