Current Date

Search
Close this search box.
Search
Close this search box.

ഇറാനിയന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: യു.എസില്‍ ആദ്യമായി ഇറാന്‍ സിനിമകള്‍ മാത്രം ആസ്പദമാക്കി ഒരു ചലചിത്രമേള നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സിനിമ പ്രേമികള്‍. ഇറാനിയന്‍ സിനിമകള്‍ നേരത്തെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. നിറഞ്ഞ സദസ്സിനു മുന്നിലാണ് ഇറാനിയന്‍ ചലചിത്രമേളക്ക് ന്യൂയോര്‍ക്കില്‍ തുടക്കമായത്.

ജനുവരി 10 മുതല്‍ 15 വരെയായിരുന്നു മേള.ന്യൂയോര്‍ക്കിലെ ഐ.എഫ്.സി സെന്ററിലെ സിനിമ തിയേറ്ററിലാണ് മേള സംഘടിപ്പിച്ചത്. മൂന്ന് ഷോര്‍ട് ഫിലിമുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ദാരിച്ചേ സിനിമ,ഇറാനിയന്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി,ഐ.എഫ്.സി സെന്റര്‍ എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles