Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറക്കെതിരെ അപവാദ പ്രചാരണം: അപലപിച്ച് ഐ.പി.ഐ

ദോഹ: പ്രമുഖ മിഡിലീസ്റ്റ് വാര്‍ത്ത ചാനലായ അല്‍ജസീറക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഓണ്‍ലൈനില്‍ വ്യാപക അപവാദപ്രചാരണ ക്യാംപയിന്‍. ഉന്നത വ്യക്തികളടക്കമുള്ള സൗദി പൗരന്മാരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നടക്കമാണ് വ്യാപകമായ കുപ്രചരണങ്ങള്‍ നടക്കുന്നത്. സംഭവത്തെ അപലപിച്ച് അന്താരാഷ്ട്ര പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (IPI) രംഗത്തുവന്നു. അല്‍ ജസീറ അറബിക് ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗാഥ ഓയിസ് ഒല ഫറസ് എന്നിവര്‍ക്കെതിരെയാണ് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ക്യാംപയിന്‍ നടന്നത്.

24 മണിക്കൂറിനിടെ 25,000 ട്വീറ്റുകളാണ് ഇവര്‍ക്കെതിരെ പ്രചാരണം നടത്തിയത്. ഗാഥ ജമാല്‍ ഗഷോഖിയുടെ കൊലപാതകമടക്കം സൗദിയിലെ വ്യത്യസ്ത വിവാദ വിഷയങ്ങള്‍ വാര്‍ത്ത പരിപാടികളില്‍ കൈകാര്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ഇവരുടെ ഫോട്ടോകളും പ്രചരിപ്പിച്ചിരുന്നു. ഇത്തരം ആക്രമണങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവും ഭീഷണിയുമാണെന്നും ഐ.പി.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles