Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ഇറാഖ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷം: അപലപിച്ച് ഇല്‍ഹാന്‍ ഒമര്‍

വാഷിങ്ടണ്‍: ഇറാഖില്‍ അധിനിവേശം നടത്തിയതിന്റെയും യുദ്ധത്തിന്റെയും വാര്‍ഷികാഘോഷം നടത്തിയ യു.എസ് ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധമറിയിച്ച് പാര്‍ലമെന്റംഗമായ ഇല്‍ഹാന്‍ ഒമര്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം അംഗം എന്ന ഖ്യാതി നേടിയ ഇല്‍ഹാന്‍ യു.എസ് ഭരണകൂടത്തിന്റെ നടപടിയില്‍ അപലപനം രേഖപ്പെടുത്തിയത്. ’16 വര്‍ഷം മുന്‍പ് ഇറാഖില്‍ യു.എസ് നിയമവിരുദ്ധമായി അധിനിവേശം നടത്തുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു’. എന്നായിരുന്നു പോസ്റ്റ്.

പോസ്റ്റിന് താഴെ ഇതുവരെ ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെയും സാധാരണക്കാരുടെയും കണക്കുകളും അവര്‍ ചേര്‍ത്തിട്ടുണ്ട്. 4496 യു.എസ് സൈനികര്‍,ഒരു ലക്ഷത്തിന് മുകളില്‍ ഇറാഖി സിവിലിയന്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. മേഖലയെ അസ്ഥിരപ്പെടുത്തി. മാത്രമല്ല ലോകത്തിനു മുന്നില്‍ അമേരിക്കയുടെ പദവിക്ക് കണക്കാക്കാനാകാത്ത നഷ്ടം സംഭവിച്ചെന്നും പോസ്റ്റില്‍ പറയുന്നു.

ഇല്‍ഹാനെ കൂടാതെ സെനറ്റംഗമായ ബെര്‍ണി സാന്‍ഡേഴ്‌സും യു.എസിന്റെ തീരുമാനത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 16 വര്‍ഷങ്ങള്‍ മുന്‍പ് നടത്തിയ വിനാശകരമായ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ അമേരിക്ക ഇന്നും നേരിടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2003 മാര്‍ച്ചിലായിരുന്നു യു.എസ് ഇറാഖ് അധിനിവേശം ആരംഭിച്ചത്.

Related Articles