Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ ജയിൽ ഗാർഡ് ഇസ്ലാം സ്വീകരിച്ചു

ക്യൂബയുടെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള ഗ്വാണ്ടനാമോ ഉൾക്കടലിനു സമീപം കരയിൽ സ്ഥിതി ചെയ്യുന്ന, അമേരിക്കയുടെ കീഴിലുള്ള ഒരു തടവറയാണ് ഗ്വാണ്ടനാമോ ബേ തടവറ. 44 രാജ്യങ്ങളിൽ നിന്നായി 600 ലധികം ആളുകൾ ഈ തടവറയിൽ കഴിയുന്നു.1991 ൽ ഹെയ്തി കലാപകാരികളെ തടവിലിടാൻ വേണ്ടിയാണ് അമേരിക്ക ഇവിടെ തടവറ തുടങ്ങിയതെങ്കിലും 2001 സെപ്റ്റംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ ആരോപിതരേയും താലിബാൻ, അൽ ഖാഇദ തടവുകാരെയുമെല്ലാം അമേരിക്ക ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

ഈ ജയിലിൽ ഗാർഡായി ജോലി ചെയ്തിരുന്ന സ്റ്റീവ് വുഡ് അമേരിക്കൻ ഇന്റലിജൻസിനെ ഞെട്ടിച്ചു കൊണ്ട് ഇസ്ലാം സ്വീകരിക്കുകയും ഇനിയും പീഡകനായി തുടരാൻ കഴിയില്ല എന്ന് പ്രഖ്യാപിച്ച് 12/ 9 / 2021 നാണ് പരസ്യമായി രാജി പ്രഖ്യാപിച്ചത്.തന്റെ സേവനകാലത്ത് ജയിലിൽ ഉണ്ടായിരുന്ന നിരവധി മുസ്ലീം തടവുകാരാണ് തന്നെ ഇസ്ലാമിനെ കുറിച്ച് പരിചയപ്പെടുത്തിയതെന്നും വിശിഷ്യാ മോറിത്താനിയൻ തടവുകാരൻ (നമ്പർ 760 ) മുഹമ്മദ് വുൾദ് സ്വലാഹിയുടെ പ്രവർത്തന ഫലമാണ് തന്റെ പുതിയ തീരുമാനമെന്നും അൽ ജസീറ നടത്തിയ അഭിമുഖത്തിൽ സ്റ്റീവ് വുഡ് വ്യക്തമാക്കി.
മുസ്ലീം ജീവിതത്തെക്കുറിച്ചും ഇസ്ലാമിക ആദർശത്തെക്കുറിച്ചും താൻ പഠിച്ചതിന് ഗ്വാണ്ടനാമോയിൽ “തടവുകാർക്ക് പ്രത്യേകം നന്ദി” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വലാഹിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിശ്വാസത്തിന്റെ മാധുര്യം തനിക്ക് ആസ്വദിക്കാനായതെന്നും തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ നിമിത്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തടവുകാരെയാണ് ഗ്വാണ്ടനാമോ ജയിലിൽ വുഡിന് ഏറെക്കാലം സംരക്ഷേണ്ടി വന്നിരുന്നത്.

ആ കാലയളവിലാണ് സ്വലാഹിയുമായി അയാൾ പരിചയപ്പെട്ടത്. കഠിനമായ സാഹചര്യങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ മതപരമായ പ്രതിബദ്ധത, ഉദ്യോഗസ്ഥരോടും സഹ ജയിൽ വാസികളോടുള്ള സഹിഷ്ണുത, എന്നിവ വുഡ്ഡിനെ സ്വാധീനിച്ചു. സ്വലാഹി തീർത്തും വ്യത്യസ്തനായ വ്യക്തിയായിരുന്നു ശാന്തതയും ശുഭാപ്തിവിശ്വാസവും, ഒറ്റപ്പെട്ട ഒരു സെല്ലിൽ തടവിലാക്കപ്പെട്ട പീഡനം ശക്തമായ പശ്ചാത്തലത്തിലും അദ്ദേഹം എപ്പോഴും ശാന്തനായാണ് കാണപ്പെട്ടത്.പിടിച്ചവരോട് ഒരു വിദ്വേഷവും ഇല്ലാത്ത പ്രകൃതമായിരുന്നു സ്വലാഹിയുടേത്.

9/11 വരെ ലോകത്തിലെ പരമോന്നത ശക്തി എന്ന് വിശ്വസിച്ച അമേരിക്കയുടെ ഹൃദയത്തില്‍ അല്‍ഖ്വാഇദ നടത്തിയ ഭീകരാക്രമണം അത്രയും ശക്തമായിരുന്നു. അമേരിക്ക തന്നെ വളര്‍ത്തി വിട്ട ബിന്‍ ലാദനും അല്‍ഖ്വാഇദയും അമേരിക്കയുടെ തന്നെ നെഞ്ച് കീറി. സംഭവിച്ചതൊന്നും മൂവായിരത്തോളം അമേരിക്കക്കാരുടെ മരണവും ലോകം മറക്കാൻ പ്രയാസമാണ്.”പക്ഷേ അമേരിക്കൻ പ്രതികരണം അക്രമാസക്തവും നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നിറഞ്ഞതായിരുന്നുവെന്നും വുഡ് സമ്മതിക്കുന്നു.

അവലംബം : അൽ ജസീറ ലൈവ് സംപ്രേക്ഷണം

Related Articles