Current Date

Search
Close this search box.
Search
Close this search box.

ജിദ്ദയിലെ ആദ്യ തിയേറ്ററില്‍ തിങ്കളാഴ്ച പ്രദര്‍ശനമാരംഭിക്കും

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ഭരണപരിഷ്‌കരണങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു രാജ്യത്ത് സിനിമ തിയേറ്ററുകള്‍ ആരംഭിക്കുക എന്നത്. ഇതിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ സൗദി. നിര്‍മാണം പൂര്‍ത്തിയായ ജിദ്ദയിലെ ആദ്യ സിനിമാ തിയേറ്റര്‍ തിങ്കളാഴ്ച ആദ്യ പ്രദര്‍ശനത്തിനരൊരുങ്ങുകയാണ്.

ജിദ്ദയിലെ റെഡ് സീ മാളില്‍ വോക്‌സ് സിനിമാസാണ് തിയേറ്റര്‍ ഒരുക്കിയത്. അഞ്ച് വര്‍ങ്ങള്‍ക്കുള്ളില്‍ സൗദിയിലുടനീളം 600 തിയേറ്ററുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2018 ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. അമേരിക്കന്‍ മള്‍ട്ടി സിനിമാസാണ് ലോകോത്തര നിലവാരത്തിലുള്ള തിയേറ്ററുകള്‍ ഒരുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തിയേറ്റര്‍ നിര്‍മാണം പുരോഗമിക്കുകയാണ്.

Related Articles