Current Date

Search
Close this search box.
Search
Close this search box.

ബെയ്‌റൂത്തില്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിന് തീപിടിച്ചു

ബെയ്‌റൂത്ത്: 200ലധികം പേര്‍ കൊല്ലപ്പെട്ട ഉഗ്ര സ്‌ഫോടനത്തിന്റെ നടുക്കം മാറും മുന്‍പേ ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വീണ്ടും കെട്ടിടത്തിന് തീപിടിച്ചു. രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിനാണ് ചൊവ്വാഴ്ച തീപിടിച്ചത്.

അന്തരിച്ച ലോകപ്രശസ്ത ബ്രിട്ടീഷ്-ഇറാഖി ആര്‍ക്കിടെക്റ്റ് സഹ ഹദീദ് രൂപകല്‍പന ചെയ്ത കെട്ടിടമാണ് അഗ്നിക്കിരയായത്. കെട്ടിടത്തില്‍ മറ്റിടങ്ങളിലേക്ക് തീ വ്യാപിക്കുന്നതിന് മുന്‍പേ അണച്ചതായി അഗ്നിശമനസേന അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമോ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉള്ളതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലെബനാന്‍ സിവില്‍ ഡിഫന്‍സ് ഓഫീസ് അറിയിച്ചു.

മധ്യ ബെയ്‌റൂത്തിലെ വാണിജ്യ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തില്‍ നിന്നും കൂറ്റന്‍ പുകപടലങ്ങളും തീനാളങ്ങളും ആകാശത്തേക്ക് പൊങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലെബനാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കടല്‍തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഓവല്‍ ആകൃതിയിലുള്ള കെട്ടിടത്തില്‍ ഇപ്പോഴും നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ടായിരുന്നു. ബെയ്‌റൂത് സൂഖിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് നഗരത്തിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് അടക്കം സ്ഥിതി ചെയ്യുന്നത്.

Related Articles