Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ വിരുദ്ധ ചേരിയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ വിട്ടുനില്‍ക്കും

യു.എസിന്റെ നേതൃത്വത്തിലുള്ള ഇറാന്‍ വിരുദ്ധ ചേരിയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വിട്ടു നിന്നേക്കു.ം അടുത്ത മാസം പോളണ്ടില്‍ വെച്ച് നടക്കുന്ന പശ്ചിമേഷ്യന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള യു.എസിന്റെ മുന്നേറ്റത്തിന് തടയിടാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്.

ഫെബ്രുവരി 13,14 തിയതികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ യഥാര്‍ത്ഥ അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്നും ഇറാനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. പരിപാടിയുടെ അജണ്ട നോട്ടീസില്‍ വ്യക്തമല്ല. അതിനാല്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വക്താവ് ഫെഡ്രിക മൊഗേരിണി പറഞ്ഞു. യൂണിയനിലെ നിരവധി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചകോടി ബഹിഷ്‌കരിക്കാനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ട്.

Related Articles