Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ മനുഷ്യാവകാശ അഭിഭാഷകനെ അറസ്റ്റു ചെയ്തു

കൈറോ: മനുഷ്യാവകാശ പ്രവര്‍ത്തകരെ ഓരോന്നായി അറസ്റ്റ് ചെയ്യുന്നത് ഈജിപ്തില്‍ പുതിയ സംഭവമല്ല. ഇപ്പോഴിതാ ഇത്തരം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കായി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകരെയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണ് സീസി ഭരണകൂടം.

ഈജിപ്ഷ്യന്‍ ഗവേഷകനും ആക്റ്റിവിസ്റ്റുമായ 27കാരനായ പാട്രിക് ജോര്‍ജ് സാകിയെയാണ് കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നും ഈജിപ്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. 2019 മുതല്‍ ഇറ്റലിയിലെ ബോലോഗ്നയില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു സാകിയ.

ലിംഗ ഭേദത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സാകിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈജിപ്ത് പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. അതിനു ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന്
Egyptian Initiative for Personal Rights (EIPR) പറഞ്ഞു. ഈജിപ്തില്‍ അല്‍ സീസി ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലിന്റെ ഏറ്റവും പുതിയ ഇര ആണ് സാകി.

Related Articles