Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തുര്‍ക്കിയോട് സഹായം തേടി ഇസ്രായേല്‍

അങ്കാറ: ലോകം മുഴുവന്‍ കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ തുര്‍ക്കിയോട് മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായം തേടി ഇസ്രായേല്‍. ഇതിനു പിന്നാലെ ഇസ്രായേലിന്റെ മൂന്ന് സൈനിക വിമാനങ്ങള്‍ ഇസ്തംബൂളില്‍ എത്തി.
മാനുഷിക പരിഗണന നല്‍കി ഇസ്രായേലിന് മെഡിക്കല്‍ വസ്തുക്കള്‍ നല്‍കാമെന്ന് തുര്‍ക്കി അറിയിച്ചിരുന്നു.

എന്നാല്‍ ഇസ്രായേലിന് നല്‍കുന്ന അതേ അളവില്‍ ഫലസ്തീനിനും സഹായം നല്‍കുമെന്നും തുര്‍ക്കി അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് തുര്‍ക്കി ഇതിനകം മുപ്പതോളം രാജ്യങ്ങള്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, ഇംഗ്ലണ്ട്,ഇറാന്‍, ബാല്‍ക്കണ്‍ രാജ്യങ്ങള്‍, അര്‍മേനിയ, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് തുര്‍ക്കി സഹായങ്ങള്‍ എത്തിച്ചുകൊടുത്തത്. തുര്‍ക്കിയിലെ അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വാര്‍ത്ത കൃത്യതയില്ലാത്തതാണെന്നും മാനുഷിക പരിഗണന വെച്ചല്ല സഹായം നല്‍കുന്നതെന്നും ഇത് തീര്‍ത്തും വാണിജ്യപരമാണെന്നും ഇസ്രായേല്‍ പത്രമായ യെനറ്റ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles