Current Date

Search
Close this search box.
Search
Close this search box.

ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം

ലണ്ടന്‍: യൂണിഫോമില്‍ ഹിജാബും ഉള്‍പ്പെടുത്തി ചരിത്രം രചിച്ച് ബ്രിട്ടീഷ് എയര്‍വേസ്. 20 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ക്യാബിന്‍ ക്രൂവിന്റെ യൂണിഫോമില്‍ പരിഷ്‌കരണം വരുത്തിയത്. ജംമ്പ് സ്യൂട്ടിനൊപ്പം പുതിയ യൂണിഫോമില്‍ ഹിജാബ് കൂടി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിജാബ് അണിയേണ്ടവര്‍ക്ക് അതാവാമെന്നും വാര്‍ത്താ കുറിപ്പിലൂടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു.

പിന്നാലെ ഹിജാബണിഞ്ഞ എയര്‍ ഹോസ്റ്റസിന്റെ ചിത്രങ്ങളും പുറത്തുവന്നു. എയര്‍ലൈനുകളില്‍ ആദ്യമായാണ് ജമ്പ് സ്യൂട്ട് വസ്ത്രം യൂണിഫോമിന്റെ ഭാഗമാവുന്നത്. ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ ഓസ്വാള്‍ഡ് ബോട്ടങ്ങിന്റെ അഞ്ച് വര്‍ഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം എന്നും റിപ്പോര്‍ട്ടുകളുണ്ട്്. ഉടന്‍ തന്നെ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും പുതിയ യൂനിഫോമിലേക്ക് മാറും.

കൊവിഡ് ബാധയെ തുടര്‍ന്ന് യൂണിഫോം അവതരിപ്പിക്കാന്‍ രണ്ട് വര്‍ഷം വൈകിയെന്നും ക്യാബിന്‍ ക്രൂവിലെ പുരുഷ ജീവനക്കാര്‍ക്ക് സ്യൂട്ട് ധരിക്കാം. സ്ത്രീകള്‍ക്ക് ഡ്രസിനൊപ്പം ജമ്പ്‌സ്യൂട്ടോ സ്‌കര്‍ട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവര്‍ക്ക് അതുമാവാമെന്നുമാണ് കമ്പനി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പുതിയ യൂണിഫോമിലേക്ക് മാറുമ്പോള്‍ പഴയ യൂണിഫോമുകള്‍ പുനരുത്പാദിപ്പിക്കുകയോ സംഭാവനയായി നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

Related Articles