Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി ബന്ധമുള്ള പ്രസാധകരെ ബഹിഷ്‌കരിച്ച എഴുത്തുകാരിക്ക് പിന്തുണയേറുന്നു

തെല്‍അവീവ്: ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള പ്രസാകരെ ബഹിഷ്‌കരിച്ച പ്രമുഖ എഴുത്തുകാരി സാലി റൂണിക്ക് പിന്തുണയേറുന്നു. ആഗോള തലത്തിലുള്ള പ്രമുഖ എഴുത്തുകാരുടെ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം റൂണിക്ക് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയത്.

റൂണി തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ ഹീബ്രു ഭാഷയിലുള്ള വിവര്‍ത്തനാവകാശം ഒരു ഇസ്രായേല്‍ പ്രസാധകര്‍ക്ക് നല്‍കുകയും എന്നാല്‍ അവര്‍ക്ക് ഇസ്രായേല്‍ പ്രതിരോധ വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുസ്തകം പിന്‍വലിക്കുകയുമായിരുന്നു.

ഇസ്രായേലി പബ്ലിഷിംഗ് കമ്പനി റൂണിയുടെ ആദ്യ രണ്ട് നോവലുകള്‍ വിവര്‍ത്തനം ചെയ്യുകയും മുമ്പ് ഇസ്രായേലി പ്രതിരോധ മന്ത്രാലയവുമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷമാദ്യം, ബ്യൂട്ടിഫുള്‍ വേള്‍ഡ് വേ ആര്‍ യു എന്ന പുസ്തകത്തിന്റെ ഹീബ്രു വിവര്‍ത്തനാവകാശം ഇസ്രായേലി പ്രസാധകനായ മോഡന് വില്‍ക്കാനുള്ള ഓഫര്‍ റൂണി നിരസിച്ചു.

Related Articles