NewsWorld Wide

അബൂദബി വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹൂതികള്‍

അബുദബി: അബൂദബി വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍. എന്നാല്‍, വാര്‍ത്ത നിഷേധിച്ച യു.എ.ഇ വിമാനത്താവളം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടെലിവിഷന്‍ ചാനല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് മൂന്ന് ഡ്രോണുകള്‍ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശവാദം ഉന്നയിക്കുന്നത്.

ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയര്‍പോര്‍ട്ടിലെ സപ്ലൈ വാഹനവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുള്ളതായി നേരത്തെ എയര്‍പ്പോര്‍ട്ട് അതോറിറ്റി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ഡ്രോണ്‍ ആക്രമണവുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Facebook Comments
Via
aljazeera

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker