Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റക്കാര്‍ കൈയടക്കി അഖ്‌സ, ഫലസ്തീനികള്‍ക്ക് വിലക്ക്, അപലപിച്ച് ലോക നേതാക്കള്‍

ജറൂസലേം: കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ നരനായാട്ട് രണ്ടാം ദിവസവും തുടരുന്നു. മസ്ജിദ് കോംപൗണ്ടില്‍ ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടത്തിയ സൈന്യം വ്യാഴാഴ്ചയും ക്രൂരത തുടരുകയാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഫലസ്തീനികളെ അഖ്‌സ കോംപൗണ്ടില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഇസ്രായേല്‍ സൈന്യം ജൂത കുടിയേറ്റക്കാരെ മസ്ജിദ് കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. സൈന്യത്തിന്റെ അകമ്പടിയോടെയാണിത്. 40 വയസ്സിന് താഴെയുള്ള ഫലസ്തീനികളെ ്ഖ്‌സയിലേക്ക് പ്രവേശിപ്പിക്കുന്നത് സൈന്യം തടയുകയാണ്.

ഏകദേശം 20,000 ഫലസ്തീന്‍ വിശ്വാസികള്‍ റമദാന്‍ തറാവീഹ് രാത്രി പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഡസന്‍ കണക്കിന് ആയുധധാരികളായ ഇസ്രായേലി ഉദ്യോഗസ്ഥര്‍ പള്ളിയുടെ മുറ്റത്തേക്ക് പ്രവേശിക്കുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

പ്രാര്‍ത്ഥന അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആരാധകര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം റബ്ബര്‍ പൊതിഞ്ഞ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്തു.

യു.എസ്, യു.എന്‍, തുര്‍ക്കി, കാനഡ, യു.എ.ഇ, അറബ് ലീഗ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേല്‍ നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തി. അറബ് ലോകം ചൊവ്വാഴ്ച രാത്രി തന്നെ ഇസ്രായേല്‍ നടത്തിയ റെയ്ഡിനെതിരെ ശക്തമായി അപലപിച്ചിരുന്നു.

Related Articles