Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ രാജ്യങ്ങളിലും ലോക ഹിജാബ് ദിനം വിപുലമായി ആഘോഷിച്ചു

വാഷിങ്ടണ്‍: ലോക ഹിജാബ് ദിനം ആഘോഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളും. അയര്‍ലാന്റിലും ന്യൂയോര്‍ക്കിലും ലണ്ടനിലുമെല്ലാം വിപുലമായ പരിപാടികളോടെയാണ് ഫെബ്രുവരി ഒന്നിന് ലോക ഹിജാബ് ദിനം കൊണ്ടാടിയത്. ഹിജാബ് ദിനാചരണം ആരംഭിച്ച ശേഷമുള്ള ഏഴാമത്തെ വാര്‍ഷികം കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അയര്‍ലാന്റിലെ പോര്‍ടോബെല്ലോയില്‍ ഹോട്ടല്‍ ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ വിവിധ തരത്തിലുള്ള ഹിജാബ് ധരിച്ച് നിരവധി സ്ത്രീകളാണ് എത്തിയത്. മുസ്‌ലിം സ്ത്രീകള്‍ക്ക് തലമറക്കാനും ഹിജാബ് ധരിക്കാനുമുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ദിനാചരണം നടത്തുന്നത്.

ന്യൂയോര്‍ക്കില്‍ ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുക,ഹിജാബ് എന്റെ സ്വകാര്യതയാണ്,ഹിജാബ് എന്റെ സംരക്ഷണമാണ് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് വനിതകള്‍ തെരുവിലറങ്ങിയത്.

Related Articles