Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ അസന്തുഷ്ടമായ രാജ്യം അഫ്ഗാനെന്ന് ‘ഹാപ്പിനസ് റിപ്പോര്‍ട്ട്’

കാബൂള്‍: ലോകത്തെ ഏറ്റവും അസന്തുഷ്ടമായ രാജ്യം അഫ്ഗാനെന്ന് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്റ്റില്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരം പടിച്ചെടുക്കുന്നതിന് മുമ്പും സമാന അവസ്ഥയായിരുന്നു. 20 വര്‍ഷത്തെ യു.എസ് അധിനിവേശത്തിന് കീഴിലായിരുന്ന അഫ്ഗാന്‍ കടുത്ത മാനുഷിക പ്രതിസന്ധിയും ദാരിദ്രവും അഭിമുഖീകരിക്കുകയാണ്.

വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, സര്‍വേയില്‍ ഉള്‍പ്പെട്ട 149 രാഷ്ട്രങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഇടംപിടിച്ചിരിക്കുന്നത് ഏറ്റവും അവസാനമാണ്. 2.5 മാത്രമാണ് അഫ്ഗാനിലെ ഹാപ്പിനസ് നിരക്ക്. ലോകത്തെ രണ്ടാമത്തെ അസന്തുഷ്ടമായ രാഷ്ട്രം ലബനാനാണ്. ഒപ്പം, ബോട്‌സ്‌വാന, റുവാണ്ട, സിംബാബ്‌വെ എന്നിവ അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചതായി യു.എന്‍ അന്താരാഷ്ട്ര സന്തോഷ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

7.8 സ്‌കോറുമായി ഫിന്‍ലാന്‍ഡ് നാലാം വര്‍ഷവും ഒന്നാം സ്ഥാനത്താണുള്ളത്. ഡെന്‍മാര്‍ക്, സ്വിറ്റ്‌സര്‍ലാഡ്, ഐലന്‍ഡ്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്നു. മൂന്ന് വര്‍ഷത്തെ രേഖകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഗവേഷകര്‍ രാഷ്ട്രങ്ങളുടെ റാങ്ക് നിശ്ചയിച്ചത്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി), സാമൂഹിക സുരക്ഷ, ആയുര്‍ദൈര്‍ഘ്യം, ജീവിത തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, ജനസംഖ്യ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് രാഷ്ട്രങ്ങളുടെ സ്ഥാനം ക്രമീകരിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles