Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തില്‍ ആദ്യം; ലോകത്തെ മുഴുവന്‍ പാര്‍ലമെന്റിലും വനിത പ്രാതിനിധ്യമായി

വാഷിങ്ടണ്‍: ലോകത്തെ എല്ലാ രാജ്യങ്ങളിലെ പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാതിനിധ്യമായി പുതിയ ചരിത്രം കുറിച്ചു. പാര്‍ലമെന്ററി നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആഗോള സംഘടനയായ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ (ഐ.പി.യു) ആണ് അതിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

മുന്‍പ് പല രാജ്യങ്ങളിലും പ്രതിനിധി സംഭയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇന്നത്തെ പോലെയായിരുന്നില്ലെന്നും സംഘടന ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്ന 47 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.

സ്ത്രീകള്‍ക്ക് ലഭ്യമായ സീറ്റുകളുടെ ശരാശരി 25.8 ശതമാനവും സ്ത്രീകള്‍ എടുത്തിട്ടുണ്ടെന്നും ഇത് അവസാനമായി നടന്ന തിരഞ്ഞെടുപ്പിനേക്കാള്‍ 2.3 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും 0.4 ശതമാനം വര്‍ദ്ധനവ് എന്നത് അര്‍ത്ഥമാക്കുന്നത് ആറ് വര്‍ഷത്തിനിടയിലെ സ്ത്രീ പങ്കാളിത്തത്തിലെ ഏറ്റവും ചെറിയ വര്‍ദ്ധനവാണിതെന്ന് ഐ.പി.യു അഭിപ്രായപ്പെട്ടു. ഈ പുതുവര്‍ഷത്തില്‍ പാര്‍ലമെന്ററി ഓഫീസിലെ സ്ത്രീകളുടെ ആഗോള വിഹിതം 26.5 ശതമാനമായിട്ടുണ്ട്. എന്നാല്‍ ഈ നിരക്കനുസരിച്ച് പാര്‍ലമെന്റില്‍ സ്ത്രീ-പുരുഷ ലിംഗസമത്വത്തിലെത്താന്‍ 80 വര്‍ഷമെങ്കിലുമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles