Current Date

Search
Close this search box.
Search
Close this search box.

പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ യൂറോപ്യന്‍ സര്‍വകലാശാലയില്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നു: റിപ്പോര്‍ട്ട്

ബെര്‍ലിന്‍: യൂറോപ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും ജീവനക്കാരും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്. മൂന്നിലൊന്ന് വിദ്യാര്‍ഥികളോ അല്ലെങ്കില്‍ സര്‍വകലാശാലിയിലെ ജീവനക്കാരോ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് യൂറോപ്യന്‍ സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും തൊഴിലിടത്തിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ ലൈംഗിക പീഡനങ്ങള്‍ ഇരയായിട്ടുണ്ട്. 6 ശതാമാനം പേര്‍ ശാരീരികമായ അതിക്രമങ്ങള്‍ക്കും 3 ശതമാനം പേര്‍ ലൈംഗാതിക്രമങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ജര്‍മനയിലെ കളോണിലെ ലെയ്ബ്‌നിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സര്‍വേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

യൂറോപ്യന്‍ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമം അവസാനിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ യുനിസെഫ് പദ്ധതിയുടെ ഭാഗമായി യൂറോപ്യന്‍ പങ്കാളികള്‍ക്കൊപ്പം ചേര്‍ന്നാണ് ലെയ്ബ്‌നിസ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും തങ്ങളുടെ സര്‍വകലാശാലകളിലോ ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള ലൈംഗാതിക്രമങ്ങള്‍ അനുഭവച്ചതായി പറഞ്ഞു.

ഇന്റര്‍നെറ്റിലൂടെയോ ശാരീരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിച്ചാണ് സര്‍വേ നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും മാനസിക പീഡനം നേരിട്ടതായി വ്യക്തമാക്കി. ശാരീരിക ഉപ്രദ്രവം ഒഴിച്ചുള്ള അതിക്രമങ്ങള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ജനുവരി മുതല്‍ മെയ് വരെ, ജര്‍മനയിലെ 46 സര്‍വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും മറ്റ് 14 യൂറോപ്യന്‍ രാഷ്ട്രങ്ങളിലെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles