Current Date

Search
Close this search box.
Search
Close this search box.

വനിതകള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: വിങ്സി(വിമന്‍സ് ഇനീഷ്യേറ്റീവ് റ്റു നര്‍ച്ചര്‍ ഗ്രോത് ഓഫ് സൊസൈറ്റി)ന്റെ ആഭിമുഖ്യത്തില്‍ ‘എന്‍ജോയിങ്ങ് വുമന്‍ഹുഡ്: ഫാമിലി ആന്റ് കരിയര്‍’ എന്ന തലക്കെട്ടില്‍ പ്രഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കോഴിക്കോട് പാരമൗണ്ട് ടവറില്‍ വെച്ചായിരുന്നു പരിപാടി.

സമൂഹത്തിന്റെ വിഭവവും സമ്പത്തും ചിലവഴിച്ച് ഉന്നതവിദ്യാഭ്യാസവും സാമൂഹിക പദവികളും ആര്‍ജിക്കാന്‍ അവസരം ലഭിച്ചവരെന്ന നിലയില്‍, സമൂഹമനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രൊഫഷണലുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. ബദീഉസ്സമാന്‍ പറഞ്ഞു. വിങ്സ് പ്രസിഡന്റ് ഡോ. തസ്നീം ഫാത്തിമ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മോട്ടിവേഷനല്‍ ട്രെയിനര്‍ നാദിറ ജാഫര്‍ ട്രെയിനിംഗ് സെഷന്‍ അവതരിപ്പിച്ചു. വിങ്സ് സെക്രട്ടറി ഡോ. ഫെമിദ അലി,വിങ്സ് രക്ഷാധികാരി സി വി ജമീല,ജനറല്‍ സെക്രട്ടറി റജീന,വൈസ് പ്രസിഡന്റ് ഡോ. സജീല എന്നിവര്‍ സംസാരിച്ചു.

Related Articles