Current Date

Search
Close this search box.
Search
Close this search box.

‘ഫലസ്തീനികളുടെ ഓര്‍മകളില്‍ എന്നെന്നും നിലനില്‍ക്കും’; യു.എസ് സൈനികന്റെ മരണത്തില്‍ അനുശോചിച്ച് ഹമാസ്

ഗസ്സ സിറ്റി: കഴിഞ്ഞ ദിവസം യു.എസിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത യു.എസ് സൈനികന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ഹമാസ്. ഫലസ്തീനികളുടെ മനസ്സുകളില്‍ അനശ്വരമായി എന്നെന്നും നിലനില്‍ക്കുമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘ഇസ്ലാമിക പ്രതിരോധ സംഘടനയായ ഞങ്ങള്‍ (ഹമാസ്), യു.എസ് പൈലറ്റ് ആരോണ്‍ ബുഷ്നെലിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഹൃദയംഗമമായ അനുശോചനവും ഞങ്ങളുടെ പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. യു.എസ് ഭരണകൂടത്തിന്റെ അന്യായ നയങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയുടെ മാനുഷിക മൂല്യങ്ങളുടെ സംരക്ഷകന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ പേര് അനശ്വരമായി നിലകൊള്ളും.

ക്രിമിനല്‍ സയണിസ്റ്റ് സൈന്യത്തെ തടയാന്‍ തന്റെ രാജ്യത്തെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ബുഷ്നെല്‍ തന്റെ ജീവന്‍ പണയംവച്ചത്. 2003ലും റഫയിലും സമാനമായി ഒരു സയണിസ്റ്റ് ബുള്‍ഡോസറിനാല്‍ കൊല്ലപ്പെട്ട യു.എസ് ആക്ടിവിസ്റ്റ് റേച്ചല്‍ കോറിയെപ്പോലെ സമാനമാണ് ബുഷ്‌നെലും. സയണിസ്റ്റ് സൈന്യം കൂട്ടക്കൊലകളും ലംഘനങ്ങളും നടത്തുയാണ് ” ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Related Articles