Current Date

Search
Close this search box.
Search
Close this search box.

‘ജുനൈദിനെയും നാസിറിനെയും കൊന്നവരെ ബി.ജെ.പി വെടിവച്ചുകൊല്ലുമോ’ ?

ലഖ്‌നൗ: കൊലക്കേസില്‍ പ്രതികളായ മുന്‍ എം.പി അതീഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദിനെയും സഹായി ഗുലാമിനെയും യുപി പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി എം.പി. ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്കും യോഗിക്കും എതിരെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

‘ജുനൈദിനെയും നാസിറിനെയും കൊന്നവരെയും ബി.ജെ.പി വെടിവെച്ച് കൊലപ്പെടുത്തുമോ’ എന്നാണ് അദ്ദേഹം ചോദിച്ചത്. തെലങ്കാനയിലെ നിസാമാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിന്ദുത്വ ഗുണ്ടകള്‍ കൊലപ്പെടുത്തിയ രണ്ട് മുസ്ലീം യുവാക്കളാണ് ജുനൈദും നാസിറും.

‘ജുനൈദിനെയും നാസിറിനെ കൊന്നവരെയും ബിജെപി ഇതുപോലെ വെടിവച്ചുകൊല്ലുമോ? ജുനൈദിനെയും നാസിറിനെയും കൊന്നവരെയും ബിജെപി ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമോ? ഇല്ല, കാരണം നിങ്ങള്‍ മതത്തിന്റെ പേരിലാണ് ഏറ്റുമുട്ടലുകള്‍ നടത്തുന്നത്’- ഉവൈസി പറഞ്ഞു. ‘നിങ്ങള്‍ നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു… ഭരണഘടനയോടാണ് നിങ്ങള്‍ ‘ഏറ്റുമുട്ടുന്നത്’. എന്തിനാണ് നമുക്ക് കോടതികള്‍… എന്തിനാണ് നിയമം… എന്തിനാണ് CrPC, IPC… എന്തിനാണ് ജഡ്ജിമാര്‍? അദ്ദേഹം ചോദിച്ചു.

Related Articles