Current Date

Search
Close this search box.
Search
Close this search box.

ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യക്കെതിരെ യു.കെയില്‍ അന്വേഷണം

ലണ്ടന്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദിനെതരെ യു.കെ പൊലീസ് അന്വേഷണമാരംഭിച്ചതായി അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയെന്ന ആരോപണത്ത തുടര്‍ന്നാണ് യു.കെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. കുറ്റത്തിന് ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ബ്രിട്ടീഷ്-സിറിയന്‍ പൗരത്വമുള്ള അസ്മ അല്‍ അസദ് യു.കെ പൗരത്വം ഒഴിവാക്കേണ്ടി വരും.

സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ വിദ്ഗധ പരിശോധന ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നു -മെട്രോപൊളിറ്റന്‍ പൊലീസ് യു.കെ മാധ്യമമായ സ്‌കൈ ന്യൂസിനോട് ഞായറാഴ്ച പറഞ്ഞു. സിറിയന്‍ യുദ്ധം അഞ്ച് ലക്ഷം പേരുടെ മരണത്തിനും മില്യണ്‍കണക്കിന് ആളുകള്‍ അഭയാര്‍ഥികളാകുന്നതിനും കാരണമായി.

Related Articles