Current Date

Search
Close this search box.
Search
Close this search box.

രണ്ട് ലക്ഷം ഫലസ്തീനികൾക്ക് ആരോ​ഗ്യ സഹായം വേണം -ഡബ്ല്യൂ.എച്ച്.ഒ

ജനീവ: ഇസ്രായേലിന്റെ പതിനൊന്ന് ദിവസത്തെ ബോംബാക്രമണത്തിൽ വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, മറ്റു പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കേടുപാടുകൾക്ക് വിധേയമായ പശ്ചാത്തലം അവലോകനം ചെയ്യുന്നതിന് യു.എൻ, റെഡ് ക്രോസ് അധികൃതർ ​ഗസ്സ മുനമ്പ് സന്ദർശിച്ചു. മെയ് 10നാണ് ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ 66 കുട്ടികളുൾപ്പെടെ 254 ഫലസ്തീനികളും, ഗസ്സ ആസ്ഥാനമായി പ്രവർത്തിക്കുന്ന സായുധ വിഭാ​ഗം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 12 ഇസ്രായേലുകാരും കൊല്ലപ്പെട്ടിരുന്നു.

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലുടനീളം ഞെട്ടിക്കുന്ന ആരോ​ഗ്യ ആവശ്യങ്ങളാണുള്ളതെന്ന് ലോകാരോ​ഗ്യ സംഘടന ബുധനാഴ്ച മുന്നറിയിപ്പ് നൽകി. 77000 പേർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുകയും, ഏ​കദേശം 30 ആരോ​ഗ്യ സംവിധാനങ്ങൾ തകർപ്പെട്ടതായും ഡബ്ല്യൂ.എച്ച്.ഒ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Articles