Current Date

Search
Close this search box.
Search
Close this search box.

ആണവ കരാറിലേക്ക് ഇറാന്‍ മടങ്ങണമെന്ന് യൂറോപ്

പാരിസ്: യു.എന്‍ ആണവ ഏജന്‍സി പരിശോധനയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത് അപകടകരമാണെന്ന് ഇറാന് വ്യാഴാഴ്ച യൂറോപ്യന്‍ രാഷ്ട്രങ്ങളും യു.എസും മുന്നറിയിപ്പ് നല്‍കി. ഇറാന്‍ 2015ലെ ആണവ കരാറിലേക്ക് മടങ്ങണമെന്നും രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. ഇറാനിലെയും മിഡില്‍ ഈസ്റ്റ് മേഖലയിലെയും സരുക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇ-3 എന്ന് വിളിക്കപ്പെടുന്ന ഫ്രാന്‍സ്, ജര്‍മനി, യു.കെ വിദേശകാര്യ മന്ത്രിമാര്‍ വ്യാഴാഴ്ച പാരിസില്‍ കൂടുക്കാഴ്ച നടത്തുകയായിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.

ആണവ വ്യാപനേതര ഭരണകൂടങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിലും, ഇറാന്‍ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിലുമുള്ള അടിസ്ഥാന സുരക്ഷാ താല്‍പര്യം ഇ-3യും യു.എസും സംയുക്ത പ്ര്‌സതാവനയില്‍ വ്യക്തമാക്കി.

Related Articles