Current Date

Search
Close this search box.
Search
Close this search box.

പൊതുമാപ്പ്; യാത്രാ സൗകര്യത്തിലെ അവ്യക്തത പരിഹരിക്കണം: വെല്‍ഫെയര്‍ കേരള കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് സ്വാഗതാര്‍ഹമാണെന്നും പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും യാത്രാ സൗകര്യവും ഒരുക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നോര്‍ക്കക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

കോവിഡ് രോഗ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ താമസ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്ന പ്രവാസികള്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യമുണ്ട്. വിവിധ കാരണങ്ങളാല്‍ താമസ നിയമലംഘകരായ ഇത്തരക്കാരായ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ പൊതുമാപ്പ് അവസരം വലിയ ആശ്വാസം നല്‍കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലും ഇന്ത്യയിലും യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ ഈജിപ്ത്, ഫിലിപ്പൈന്‍സ് പോലെയുള്ള രാജ്യങ്ങള്‍ കുവൈത്തില്‍ നിന്നും സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ തയാറാക്കി അയക്കുന്നുണ്ട്. ഈ മാതൃകയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നവരെ സഹായിക്കുന്നതിന് നയതന്ത്ര ഇടപെടല്‍ ഉണ്ടാകണമെന്നും പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന മുറക്ക് ഇവര്‍ക്കെല്ലാവര്‍ക്കും നിയമപരമായി സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കണമെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.

Related Articles