Current Date

Search
Close this search box.
Search
Close this search box.

യുദ്ധഭൂമിയില്‍ നിന്നൊരു മാംഗല്ല്യം

റഫ: കഴിഞ്ഞ നാല് മാസത്തിലധികമായി അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളെ ചേര്‍ത്തുപിടിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകുകയാണ് ലോകത്തെ ഞെട്ടിച്ച ഫലസ്തീനി ജനത. കഴിഞ്ഞ ദിവസമാണ് ഗസ്സയില്‍ നിന്നും റഫയിലേക്ക് പലായനെ ചെയ്‌തെത്തിയ രണ്ട് കുടുംബങ്ങളാണ് പുതുജീവിതത്തിലൂടെ ഒന്നിച്ചത്. പ്രതിസന്ധികള്‍ വകവെക്കാതെ പുതിയ ജീവിതാധ്യായത്തിന് തുടക്കമിടുകയായിരുന്നു ഫലസ്തീനികളായ  ശൈമ ഖസീതും മഹ്‌മൂദ് അഹിസിഖും. ഫെബ്രുവരി 16ന് റഫയിലെ ദെയ്ര്‍ അല്‍ ബലായിലെ അഭയാര്‍ത്ഥി ക്യാംപില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഹ്‌മദിനെ സുഹൃത്തുക്കള്‍ തോളിലേറ്റുകയും പാട്ട്പാടി ആനയിക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ സൈന്യം റഫയില്‍ നടത്തിയ ബോംബിങ്ങിലാണ് ശൈമ കൊല്ലപ്പെട്ടു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടത് റഫയിലെ മറ്റൊരു ദമ്പതികളാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

 

Related Articles