Current Date

Search
Close this search box.
Search
Close this search box.

യുദ്ധത്തില്‍ തോറ്റെന്ന് സമ്മതിച്ച് മുന്‍ ഇസ്രായേല്‍ സൈനിക തലവനും

ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ 81 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പരാജയ ഭീതിയില്‍ വിറളി പൂണ്ട് ഇസ്രായേല്‍ സൈന്യം. ഈ യുദ്ധത്തില്‍ നമ്മള്‍ ഹമാസിനോട് തോല്‍ക്കുകയാണെന്നാണ് ഇസ്രായേല്‍ മുന്‍ പ്രതിരോധ വിഭാഗം തലവന്‍ അറിയിച്ചത്. അയ്യായിരത്തോളം ഇസ്രായേല്‍ സേനയുമായി തങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയെന്നും അതില്‍ നിരവധി പേരെ കൊലപ്പെടുത്തുകയും നിരവധി സൈനിക ടാങ്കറുകള്‍ തകര്‍ത്തതായും ഹമാസ് നേതാവ് യഹ്‌യ സിന്‍വറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

81ാം ദിവസത്തിലെ പ്രധാന അപ്‌ഡേറ്റുകള്‍

  • ആകെ മരണം- 20,674
  • ‘ഹമാസുമായുള്ള യുദ്ധത്തില്‍ നാം തോല്‍ക്കുകയാണെന്നും നെതന്യാഹുവിനെ മാറ്റാതെ വിജയം സാധ്യമല്ല’ എന്നും ഇസ്രായേല്‍ പ്രതിരോധ വിഭാഗം മുന്‍ തലവന്‍ ഡാന്‍ ഹലുട്‌സ്.
  • എല്ലാ അര്‍ഥത്തിലും ഇസ്രായേല്‍ തോല്‍വി നേരിടുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
  • സിറിയയില്‍ ഇറാന്‍ സൈനിക ഉപദേശകനെ കൊലപ്പെടുത്തിയതില്‍ ശക്തമായി പകരം ചോദിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.
  • ഇസ്രായേല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ പ്രതിരോധ സേന.
  • അതേസമയം, യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്ച ഗസ്സയില്‍ ഇസ്രായേല്‍ സൈനികരെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
  • ഒക്ടോബര്‍ ഏഴിന് ഹമാസ് തടവിലുള്ള ബന്ദികളെ സൈനിക സമ്മര്‍ദ്ദമില്ലാതെ മോചിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  • യുദ്ധം അവസാനിക്കില്ലെന്നും ഗസ്സയിലെ ഫലസ്തീനികളെ മുനമ്പ് വിട്ടുപോകാന്‍ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
  • നെതന്യാഹുവിന്റെ പ്രസ്താവനകളെ ഫലസ്തീന്‍ അതോറിറ്റിയും ഹമാസും അപലപിച്ചു.
    തിങ്കളാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ ബന്ദികളാക്കിയവരുടെ കുടുംബങ്ങള്‍ നെതന്യാഹുവിനെ പരിഹസിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
  • മഗാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ രാത്രി മാത്രം 250ലധികം പേര്‍ കൊല്ലപ്പെട്ടു, ചില കുടുംബങ്ങള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
  • തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ അല്‍-അമല്‍ പരിസരത്തും മധ്യ ഗാസയിലെ ബുറൈജ്, നുസൈറാത്ത് ക്യാമ്പുകള്‍, ജുഹോര്‍ അദ്-ദിക് എന്നിവിടങ്ങളിലുമാണ് ആക്രമണം നടന്നത്.
  • ഹമാസുമായി സഹകരിക്കുന്നവരുമായി ഞങ്ങള്‍ ബന്ധം വിഛേദിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍.
  • ഗസ്സ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള 100 ലക്ഷ്യസ്ഥാനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ വ്യോമസേന റെയ്ഡ് ചെയ്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
  • ബന്ദി ഇടപാടിന് സാധ്യത വളരെ കുറവാണെന്ന് ഇസ്രായേലിന്റെ യുദ്ധ കാബിനറ്റ് കണക്കാക്കുന്നതായി റിപ്പോര്‍ട്ട്.
  • ഹമാസിന് ഒരു കരാര്‍ ആവശ്യമുണ്ടോ എന്ന് ഇസ്രായേല്‍ മന്ത്രിസഭയ്ക്ക് ഉറപ്പില്ലെന്നും അതിനാല്‍, യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുകയാണോ അതോ സംഘടന യഥാര്‍ത്ഥത്തില്‍ ഒരു കരാറിന് ശ്രമിക്കുകയാണോയെന്ന് സംശയമുള്ളതായും ഇസ്രായേല്‍ യുദ്ധ ക്യാബിനറ്റ് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്.
  • സമ്മര്‍ദം വര്‍ധിപ്പിക്കുക എന്നതാണ് കരാര്‍ സാധ്യമാക്കാനുള്ള ഏക മാര്‍ഗമെന്ന നിഗമനത്തിലാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍.
  • ചെങ്കടലിന് കുറുകെ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു.

Related Articles