Current Date

Search
Close this search box.
Search
Close this search box.

അസദിനായി 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്ന് ഇറാന്‍

തെഹ്‌റാന്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിനെ അധികാരത്തില്‍ നിലനിര്‍ത്താനും പിന്തുണ അറിയിക്കാനും ഇറാന്‍ ഇതിനകം 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ പാര്‍ലമെന്റ് അംഗത്തെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് അംഗീകൃത പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 20-30 ബില്യണ്‍ ഡോളറാണ് അസദിനു വേണ്ടി ഇറാന്‍ ചിലവഴിച്ചത്. ഇറാനുള്ള കടം ഒരു ദിവസം സിറിയ തിരിച്ചടക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇറാന്റെ ദേശീയ സുരക്ഷയുടെയും വിദേശനയ കമ്മീഷനിലും അംഗമായ എം.പിയാണ് കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാന്‍ സിറിയയില്‍ അസദിനെയാണ് പിന്തുണക്കുന്നത്.

Related Articles