Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ രൂപീകരണം പരാജയം: മൂന്നാം തെരഞ്ഞെടുപ്പിലേക്കെന്ന് ലിബര്‍മാന്‍

തെല്‍അവീവ്: ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെന്നും രാജ്യം മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും യിസ്രായേല്‍ ബെയ്തുനു പാര്‍ട്ടി ചെയര്‍മാന്‍ അവിഗ്ദര്‍ ലിബര്‍മാന്‍ പറഞ്ഞു. ഐക്യസര്‍ക്കാരോ അല്ലെങ്കില്‍ കുടുസ്സായതോ ആയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അതിനാല്‍ ഞങ്ങള്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലിബര്‍മാന്‍ പറഞ്ഞു.

ഐക്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന ലികുഡ് പാര്‍ട്ടിക്കും ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹീബ്രു റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഇടുങ്ങിയ സര്‍ക്കാരിന്റെ ഭാഗമാവാന്‍ ഞങ്ങള്‍ തയാറല്ല. വലതുപക്ഷ സര്‍ക്കാരില്‍ ചേരാന്‍ ലികുഡ് പാര്‍ട്ടിയെ പ്രേരിപ്പിക്കുമെന്നാണ് ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles