Current Date

Search
Close this search box.
Search
Close this search box.

‘ഒരര്‍ഥത്തിലും ഞങ്ങള്‍ നാണിക്കുന്നില്ല’; പ്രതികരിച്ച് ഉമര്‍ ഖാലിദിന്റെ മാതാവ് -വീഡിയോ

ന്യൂഡല്‍ഹി: മകന്‍ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതില്‍ താന്‍ ഒരര്‍ഥത്തിലും നാണിക്കുന്നില്ലെന്ന് മാതാവ് സബീഹ ഖാനും. ശരിയായ കാര്യത്തിനാണ് തന്റെ മകന്‍ ശബ്ദമുയര്‍ത്തിയത്. ഇത് ഞങ്ങള്‍ക്ക് അഭിമാനമാണെന്നും സബീഹ ഖാനും വീഡിയോയില്‍ പറഞ്ഞു.

https://twitter.com/thejamiatimes/status/1565228414092853248

2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാകുന്നത്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ പൗരത്വ സമര പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാരെന്ന് ആരോപിച്ച് ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി കലാപത്തില്‍ 53 പേര്‍ മരിക്കുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles