സന്‍ആ: യമനിലെ അല്‍ഖാഇദയുടെ പ്രമുഖ നേതാവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം അബൂ അയ്മന്‍ അല്‍മസ്‌രി എന്നറയിപ്പെടുന്ന ഇസാം അല്‍ബന്നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ വരെ പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായി യമനിലെ യു.എസ് എംബസി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
അറേബ്യന്‍ ഉപദ്വീപിലെ അല്‍ഖാഇദയുടെ പ്രമുഖ നേതാവാണ് അല്‍ബന്ന. യു.എസ് അല്‍ഖാഇദയെ വിദേശ തീവ്രവാദ സംഘടനയായാണ് കാണുന്നത് -യു.എസ് എംബസി കൂട്ടിച്ചേര്‍ത്തു.
യമനിലെ പല പ്രദേശങ്ങളിലും അല്‍ഖാഇദ സജീവമാണ്. വര്‍ഷങ്ങളായി യമനിലെ അല്‍ഖാഇദക്കെതിരെ യു.എസ് തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട് -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0