Current Date

Search
Close this search box.
Search
Close this search box.

ഹാദിയ കേസ്: ജനം ടി.വിക്കെതിരെ നിയമ നടപടിയെന്ന് അനൂപ്

തൃശൂര്‍: ഹാദിയ കേസില്‍ ഇടപെട്ടതിന് തന്നെയും അന്തരിച്ച എം.പി എം.ഐ ഷാനവാസിനെതിരെയും തീവ്രവാദി ബന്ധം ആരോപിച്ച് വാര്‍ത്ത നല്‍കിയ ജനം ടി.വിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവുമായ അനൂപ് വി.ആര്‍ അറിയിച്ചു. തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ ജനം ടി.വിക്കെതിരെ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് കൊടുത്തതെന്നും കേസ് ഫയലില്‍ സ്വീകരിച്ചതായും അനൂപ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്കും അന്തരിച്ച എം ഐ ഷാനവാസ് എം.പിയ്ക്കും എതിരെ തീവ്രവാദിബന്ധം ആരോപിച്ച ജനം ടി വിയ്‌ക്കെതിരെ ഞാന്‍ കൊടുത്ത കേസ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍(Cmp 958/19) സ്വീകരിച്ചു. കേസ് തുടര്‍നടപടികള്‍ക്കായി ഈ മാസം 22ലേയ്ക്ക് മാറ്റിവെച്ചു. സമാനമായ നിരവധി കേസുകളില്‍ പോലീസിനെ സമീപിച്ചിട്ടും നടപടിയൊന്നും ആവാത്ത സാഹചര്യത്തിലാണ്, അവസാനം അഭിഭാഷകനായ Fijo Vadakkethala മുഖേന കോടതിയെ സമീപിച്ചത്. മുന്‍പ് പലപ്പോഴും ഇത്തരം ആരോപണങ്ങള്‍ അവഗണിച്ചിട്ടുള്ളതാണെങ്കിലും, അത് ആവര്‍ത്തിച്ച് വരുന്ന സാഹചര്യത്തിലും, ഇത്തരം സംഘപരിവാര്‍ കല്‍പിത ആരോപണങ്ങള്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ ആണ് നിയമനടപടി സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നത്. ഇത് അന്തരിച്ച ആദരണീയനായ നേതാവിന് മരണാനന്തരമെങ്കിലും അര്‍ഹിക്കുന്ന നീതി ലഭിക്കേണ്ട വിഷയമായിട്ട് കൂടി തന്നെയാണ് ഞാന്‍ കാണുന്നത്. ഇനിമുതല്‍ ഇത്തരം തീവ്രവാദി വിളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പുറമേ നിയമപരമായി കൂടി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

Related Articles