Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോ തെരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

റബാത്ത്: പുതിയ നിയമനിര്‍മാണ സഭയെ തെരഞ്ഞെടുക്കുന്നതിന് രാജ്യത്തെ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക് പുറപ്പെടുകയാണ്. കൊറോണ വൈറസ് പ്രതിസന്ധിയില്‍ തകര്‍ന്ന സമ്പദ്‌വ്യവസ്ഥ സ്ഥിരതയിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഹ്വാനങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് ശക്തവുമാണ്. പത്ത് വയസ്സ് പൂര്‍ത്തിയായ അറബ് വസന്തത്തെ തുടര്‍ന്ന് പുതിയ ഭരണഘടന രൂപീകരിക്കപ്പെട്ട ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്.

അറബ് വസന്തത്തെ തുടര്‍ന്ന് ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ മൊറോക്കോയിലെ ഭരണം കൈകാര്യം ചെയ്തിരുന്നത് പി.ജെ.ഡിയായിരുന്നു (Party of Justice and Development). പ്രതിനിധി സഭയിലേക്ക് 395 അംഗങ്ങളെയും പ്രാദേശിക സമിതിയിലേക്ക് 678 അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്.

Related Articles