Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ റാലി

ഗസ്സക്കുമേല്‍ കഴിഞ്ഞ 13 വര്‍ഷമായി ഇസ്രായേല്‍ തുടരുന്ന ഉപരോധം കോവിഡിനെ മുന്‍നിര്‍ത്തിയെങ്കിലും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നു. ഫലസ്തീന്‍ മേഖലകളില്‍ കോവിഡ് വൈറസ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗസ്സക്കുമേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയില്ലെങ്കില്‍ ഫലസ്തീനികളുടെ ജീവിതം കൂടുതല്‍ അപകടത്തിലാകുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകശ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് മനുഷ്യാവകാശ സംഘടനകയളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയകളിലൂടെ ഓണ്‍ലൈന്‍ റാലി നടത്തുമെന്ന് ബി.ഡി.എസ്,ജൂവിഷ് വോയ്‌സ് ഫോര്‍ പീസ് തുടങ്ങിയ സംഘടനകള്‍ അറിയിച്ചു.

13 വര്‍ഷത്തെ ഉപരോധം ഫലസ്തീനികളുടെ നിത്യജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അവിടെ 70 ശതമാനം യുവാക്കളും തൊഴിലില്ലാത്തവരാണ്. രാജ്യത്തെ ആരോഗ്യ മേഖല അതീവ ദുര്‍ബലമാണെന്നും സംഘടകള്‍ പറഞ്ഞു.

Related Articles