Current Date

Search
Close this search box.
Search
Close this search box.

പള്ളിയുടെ മുകളില്‍ കൊടികെട്ടി, കല്ലേറ്, രാമനവമി ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല- വീഡിയോ

ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങളുടെ പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ മുസ്ലിംകള്‍ക്കുനേരെ അഴിച്ചുവിടുന്ന കലാപം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുസ്ലിംകള്‍ക്കും പള്ളികള്‍ക്കുമെതിരെ നിരവധി ആക്രമണ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ വീഡിയോകളെല്ലാം വിവിധ ആക്റ്റിവിസ്റ്റുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നവരാത്രി സമയത്ത് മാംസം പാകം ചെയ്ത് വിറ്റതിന് ജമ്മുവിലെ മുസ്ലീം റസ്റ്റോറന്റ് ഉടമകളെ പൊലിസ് അറസ്റ്റ് ചെയ്തു. മുസ്ലീങ്ങള്‍ക്ക് റമദാന്‍ മാസത്തില്‍ പോലും മാംസം പാകം ചെയ്യാന്‍ പാടില്ലെന്നും അത് ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പറഞ്ഞാണ് സംഘ് ഗുണ്ടകളുടെ ക്രൂരത.

തെലങ്കാനയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവും നിയമസഭാംഗവുമായ ടി.രാജ സിംഗ് ഘോഷയാത്രക്കിടെ ഡ്രൈവറോട് ബോധപൂര്‍വം പള്ളിക്ക് മുന്നില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മുസ്ലിംകളെ ലക്ഷ്യമിട്ട് അക്രമാസക്തമായ വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തതാണ് മറ്റൊരു സംഭവം. അണികളെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

യു.പിയിലെ മഥുരയിലെ ജുമാ മസ്ജിദിന്റെ മതിലിലൂടെ പള്ളിയുടെ മുകളില്‍ കയറിയ ആക്രമികള്‍ കാവിക്കൊടി വീശുകയും കെട്ടുകയും ചെയ്തു. ഹിന്ദു ആഘോഷങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് പേടിസ്വപ്നമായി മാറുകയാണെന്നും ഹൈന്ദവ ആഘോഷങ്ങില്‍ ഇവര്‍ പള്ളികളിലേക്കാണ് വരുന്നതെന്നും ക്ഷോത്രങ്ങളിലേക്കല്ലെന്നും വിവിധ ആക്റ്റിവിസ്റ്റുകള്‍ ട്വീറ്റ് ചെയ്തു.

ഗുജറാത്തിലെ വഡോദ്രയില്‍ നടന്ന രാമനവമി റാലിക്കിടെ പള്ളിക്കുനേരെ കല്ലേറും ആള്‍കൂട്ട ആക്രമണവുമുണ്ടായി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗര്‍ (നേരത്തെ ഔറംഗബാദ് എന്നറിയപ്പെട്ടിരുന്നു), ഗുജറാത്തിലെ വഡോദര, പശ്ചിമ ബംഗാളിലെ ഹൗറ എന്നിവിടങ്ങളിലും സമാനമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ പാല്‍ധി പട്ടണത്തിന് സമീപമുള്ള പള്ളിയില്‍ നമസ്‌കാരം നടക്കുന്നതിനിടെ രാമനവമി ഘോഷയാത്ര കടന്നുവരുകയും ഉച്ചഭാഷിണിയില്‍ ഉറക്കെ പാട്ടുകള്‍ മുഴക്കുകയും പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ജല്‍ഗാവില്‍ അക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ജല്‍ഗാവ് പോലീസ് സൂപ്രണ്ട് എം രാജ്കുമാര്‍ പറഞ്ഞു.

 

https://twitter.com/i/status/1641529989232222208

 

https://twitter.com/i/status/1641683486070153216

Related Articles