Current Date

Search
Close this search box.
Search
Close this search box.

തോക്കും വാളും ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധപരിശീലനം നല്‍കി വി.എച്ച്.പി- വീഡിയോ

ഡല്‍ഹി: തോക്കും വാളും ചുരികയും ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധപരിശീലനം നല്‍കി വിശ്വ ഹിന്ദു പരിഷത്ത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എ.ബി.പി ലൈവ് ആണ് വീഡിയോ പുറത്തുവിട്ടത്. രാജസ്ഥാനിലെ ജോധ്പൂരിലെ സരസ്വതി വിദ്യാ മന്ദിരത്തില്‍ വെച്ചായിരുന്നു പരിശീലനം.

ഹിന്ദുത്വ തീവ്ര സംഘടനകളായ വി.എച്ച്.പിയും അവരുടെ മഹിള സംഘടനയായ ദുര്‍ഗവാഹിനിയുടെയും നേതൃത്വത്തിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. തെരഞ്ഞെടുത്ത ഹിന്ദു പെണ്‍കുട്ടികള്‍ക്കായി ഏഴു ദിവസത്തെ ക്യാംപാണ് സംഘടിപ്പിച്ചത്. ക്യാംപില്‍ ആയുധ പരിശീലനം, തോക്കുപയോഗിച്ചുള്ള പരിശീലനം, കുറുവടി പരിശീലനം, വാള്‍പ്പയറ്റ്, കരാട്ടെ, കുങ് ഫു എന്നിവയും പഠിപ്പിക്കുന്നുണ്ട്.

200 ലേറെ പെണ്‍കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വ വാച്ചിന്റെ ട്വിറ്റര്‍ അക്കൗണ്ടും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുര്‍ഗാവാഹിനി സമാനമായ രീതിയില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധനപരിശീലനം നല്‍കിയിരുന്നു.

 

വീഡിയോ;

https://twitter.com/i/status/1661950752607154176

 

https://www.instagram.com/reel/CsNdNoWgVR2/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

Related Articles