Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഢനത്തില്‍ യു.എസ് ഇടപെടണമെന്ന് ആവശ്യം

വാഷിങ്ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അപകടകരമായ സാഹചര്യങ്ങള്‍ക്കെതിരെ യു.എസ് ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (ഡടഇകഞഎ) രംഗത്ത്. ഇന്ത്യയിലെ മോദി സര്‍ക്കാരിന് കീഴില്‍ മതന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നുവെന്ന് ആരോപണം വര്‍ധിച്ചുവരുന്നതിനാല്‍ ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സി.പി.സി) പ്രഖ്യാപിക്കണമെന്നും സംഘടന ആവര്‍ത്തിച്ചു.

ഇന്ത്യയെക്കുറിച്ചുള്ള അടുത്തിടെ നടന്ന ഒരു ചര്‍ച്ചയില്‍, യു.എസ്.സി.ഐ.ആര്‍.എഫ് കമ്മീഷണര്‍മാര്‍ രാജ്യത്തെ മോശമായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യ സാഹചര്യത്തെയും കുറിച്ച് കടുത്ത ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ”ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും സങ്കീര്‍ണ്ണവും വ്യവസ്ഥാപിതവുമായ പീഡനം നടക്കുന്നത് ഇന്ത്യയിലാണെന്ന് എനിക്ക് ബോധ്യമായി. യു.എസ്.സി.ഐ.ആര്‍.എഫ് കമ്മീഷണര്‍ ഡേവിഡ് ക്യൂറി പറഞ്ഞു. ഞാന്‍ അത് നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞു’ യു.എസ്.സി.ഐ.ആര്‍.എഫ് അധ്യക്ഷ റാബി എബ്രഹാം കൂപ്പര്‍ പറഞ്ഞു. മുസ്ലിംകള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ദലിതുകള്‍, ആദിവാസികള്‍ എന്നിവര്‍ ആക്രമണങ്ങളുടെയും ഭീഷണിപ്പെടുത്തലിന്റെയും വലിയ തോതിലുള്ള പീഡനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രവണതകളും അമേരിക്കന്‍ വിദേശനയത്തില്‍ അവയുടെ പ്രത്യാഘാതങ്ങളും അവഗണിക്കപ്പെടരുതെന്നും അവര്‍ പറഞ്ഞു.

Related Articles