Current Date

Search
Close this search box.
Search
Close this search box.

ഹൂതി ആക്രമണം: യു.എ.ഇയിലേക്ക് യാത്ര ചെയ്യരുതെന്ന് യു.എസ്

വാഷിങ്ടണ്‍: യെമനിലെ ഹൂതി വിമതര്‍ യു.എ.ഇക്കു നേരെ മിസൈലാക്രമണം നടത്തുന്നതിനിടെ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി യു.എസ്. യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്.

അടുത്ത ഏതാനും ദിവസത്തേക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യരുതെന്നും വ്യാഴാഴ്ച യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. കോവിഡ് 19ന്റെ ഭീതിക്കു പുറമെ ഹൂതികളുടെ മിസൈലാക്രമണ ഭീതിയും ഇപ്പോള്‍ യു.എ.ഇയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദുബൈ എക്‌സ്‌പോക്കു നേരെ മിസൈലാക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എ.ഇയിലെ പ്രധാന ടൂറിസം, ബിസിനസ് ഹബ്ബുകള്‍ ലക്ഷ്യമിട്ടായിരിക്കും തങ്ങളുടെ മിസൈലാക്രമണമെന്നും ഹൂതികള്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങള്‍ക്കു നേരെ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. അതിന് മുന്‍പായി അബൂദബിയില്‍ ഹൂതികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു.

Related Articles