Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കുള്ള യാത്ര വിലക്ക് നീക്കി യു.എസ്

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് നീക്കിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. യു.എസിലേക്ക് പതിമൂന്ന് മുസ്‌ലിം ഭൂരിപക്ഷ, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്കാണ് നീക്കിയിരിക്കുന്നത്. നിലവില്‍ ഈ രാഷ്ട്രങ്ങള്‍ക്ക് പുതിയ തീരുമാനം തേടാനോ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനോ കഴിയുന്നതാണ്. ജനുവരി 20ന് യു.എസ് പ്രസിഡന്റായി അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ജോ ബൈഡന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കുള്ള വില്ക്ക് നീക്കിയിരുന്നു. ഇത് നമ്മുടെ ദേശീയ മനഃസ്സാക്ഷിക്ക് കളങ്കമാണെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

2020 ജനുവരി 20ന് മുമ്പ് വിസ നിരസിക്കപ്പെട്ട അപേക്ഷകര്‍ പുതിയ അപേക്ഷയും, അപേക്ഷാ ഫീസും സമര്‍പ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

Related Articles