Current Date

Search
Close this search box.
Search
Close this search box.

സിറിയ: നിയമവിരുദ്ധ തടങ്കലിനെതിരെ യു.എസ്,യു.കെ,ഫ്രാന്‍സ്

ലണ്ടന്‍: സിറിയന്‍ ഭരണകൂടത്തിന്റെ സാധാരണക്കാരോടുള്ള നിയമവിരുദ്ധ തടങ്കലിനെതിരെ യു.എസ്,യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രംഗത്ത്. യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവെയാണ് ഈ മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികള്‍ വിഷത്തില്‍ അപലപനം അറിയിച്ചത്.

സിറിയന്‍ ജനതയെ നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുന്നതും നിര്‍ബന്ധിതമായി കാണാതാക്കുന്നതും അവസാനിപ്പിക്കാന്‍ ഇവര്‍ക്ക് പുറമെ മറ്റു പല രാജ്യങ്ങളും സിറിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തേക്ക് മാനുഷിക പ്രവേശനം അനുവദിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു. അനഡോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സിറിയന്‍ ഭരണകൂടം ‘സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുത്തുകയാണ്. ഉപരോധിച്ച പ്രദേശങ്ങളിലേക്ക് മാനുഷിക സഹായത്തിന് തടസ്സമില്ലാതെ പ്രവേശനം നല്‍കാനും ‘സ്വേച്ഛാധിഷ്ഠിതമായി തടവിലാക്കപ്പെടുകയും വിചാരണ കൂടാതെ തടവിലാക്കപ്പെടുകയും ചെയ്ത ആളുകളെ മോചിപ്പിക്കാന്‍ അവര്‍ ശ്രമിക്കണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ പറഞ്ഞു.

Related Articles