Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് ഭരണകൂടം ആവശ്യപ്പെട്ടാല്‍ രാജ്യം വിടാമെന്ന് യു.എസ് സൈന്യം

ബഗ്ദാദ്: ഇറാഖില്‍ നിന്നും തങ്ങളോട് പിന്മാറാന്‍ ഭരണകൂടം ആവശ്യപ്പെട്ടാല്‍ രാജ്യം വിടാമെന്ന് യു.എസ് സൈന്യം പറഞ്ഞതായി റിപ്പോര്‍ട്ട്. ഇറാഖിലെ യു.എസ് എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇറാഖില്‍ നാറ്റോ സഖ്യസേനയുമായി ചേര്‍ന്നുള്ള അന്താരാഷ്ട്ര മുന്നണിയില്‍ നിന്നും പിന്മാറാന്‍ ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ പിന്മാറാന്‍ തയാറാണെന്നാണ് എംബസി വക്താവ് ജോയ് ഹൂദ് പറഞ്ഞത്. ഇറാഖിലെ പ്രാദേശിക ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് യു.എസ് സൈന്യം ഇറാഖിലെത്തിയതെന്നും ഇവിടെ യു.എസ് സൈനിക ബേസില്ലെന്നും പരിശീലകരും ഉപദേശകരും മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related Articles