Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിന്നും സൈനിക പിന്മാറ്റം ആരംഭിച്ചതായി യു.എസ്

വാഷിങ്ടണ്‍: ഐ.എസിനെതിരെ എന്ന പേരില്‍ സിറിയയില്‍ വിന്യസിച്ച യു.എസ് സേനയുടെ പിന്മാറ്റം ആരംഭിച്ചതായി യു.എസ് സൈനിക വക്താക്കള്‍ അറിയിച്ചു. സിറിയന്‍ യുദ്ധ ഭൂമിയില്‍ നിന്നും യു.എസ് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കി ആക്രമണം നടത്തുന്നുവെന്നാരോപിച്ച് സൈന്യം അവിടെ തുടരുകയായിരുന്നു. പിന്മാറ്റം സാവധാനം മാത്രമേ ഉണ്ടാകൂ എന്ന വാര്‍ത്തകളാണ് പിന്നീട് പുറത്തു വന്നത്.

എന്നാല്‍ വെള്ളിയാഴ്ച യു.എസ് സൈനിക വക്താവ് കൊളോണല്‍ സീന്‍ റയാനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിറിയയില്‍ നിന്നും തങ്ങള്‍ സ്വമേധയാ പിന്മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും എന്നാല്‍, ഇതിന്റെ സമയത്തെക്കുറിച്ചോ ട്രൂപ്പിന്റെ ചലനങ്ങളെക്കുറിച്ചോ അന്തിമ തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സിറിയയുടെ വടക്കുകിഴക്കന്‍ മേഖലയായ ഹസാഖ് പ്രവിശ്യയില്‍ നിന്നും യു.എസ് സൈന്യം നീങ്ങുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഏതാനും അമേരിക്കന്‍ സേന റമെയ്‌ലാന്‍ മിലിട്ടറി ബേസില്‍ നിന്നും പിന്‍വാങ്ങിയതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സംഘടനയും റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles