Current Date

Search
Close this search box.
Search
Close this search box.

ഏപ്രില്‍ അവസാനത്തോടെ യു.എസ് സൈന്യം സിറിയയില്‍ നിന്നും പിന്മാറുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഏപ്രില്‍ അവസാനത്തോടെ യു.എസ് സൈന്യം പൂര്‍ണമായും സിറിയയില്‍ നിന്നും പിന്മാറുമെന്ന് റിപ്പോര്‍ട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചകൊണ്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മാര്‍ച്ച് പകുതിയോടെ രണ്ടായിരത്തോളം വരുന്ന സൈനികരെ സിറിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്‍വലിക്കുമെന്നും ഏപ്രില്‍ കഴിയുന്നതോടെ മുഴുവന്‍ സൈനിക സന്നാഹവും പിന്‍വാങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ട് പെന്റഗണ്‍ തള്ളിക്കളഞ്ഞു. സിറിയയില്‍ നിന്നും പിന്‍വലിയുന്ന ടൈംലൈന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് നാവികസേന കമാന്‍ഡര്‍ സീന്‍ റോബര്‍ട്‌സണ്‍ പറഞ്ഞു.

Related Articles