Current Date

Search
Close this search box.
Search
Close this search box.

യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ച ഖത്തറില്‍

ദോഹ: അഫ്ഗാന്‍ വിഷയത്തില്‍ സമാധാന ചര്‍ച്ചക്കൊരുങ്ങി യു.എസും താലിബാനും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ചാകും ചര്‍ച്ചയെന്ന് താലിബാന്‍ വക്താവ് ബുധനാഴ്ച സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചയാണ് ഇന്ന് ഖത്തറില്‍ വെച്ച് നടക്കുന്നതെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് എ.എഫ്.പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. അതേസമയം കാബൂളിലെ യു.എസ് എംബസി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, യു.എസിന്റെ അഫ്ഗാന്‍ സമാധാന ദൗത്യ സംഘാംഗം സല്‍മ ഖലീല്‍സാദ് ഈ മാസം ദോഹ സന്ദര്‍ശിക്കുകയും താലിബാന്‍ വക്താക്കളുമായി ചര്‍ച്ച നടത്തുമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. യു.എസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഖത്തര്‍ താലിബാനുമായുള്ള ചര്‍ച്ചക്ക് വേദിയൊരുക്കുന്നത്. അതേസമയം ഇരുവരും തമ്മിലുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ 11 ദിവസം നീണ്ടു നിന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗമനമുണ്ടായിരുന്നില്ല.

Related Articles