Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നു: യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ്

വാഷിങ്ടണ്‍: അടുത്ത മാസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് രംഗത്തെത്തി.

തിങ്കളാഴ്ച യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പുറത്തുവിട്ട 2022ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരം നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. വാഷിങ്ടണില്‍ വെച്ച് നടന്ന ചടങ്ങില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യ ഫോറം അംബാസഡര്‍ ഹുസൈന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

മതത്തിന്റെയോ വിശ്വാസത്തിന്റെയോ സ്വാതന്ത്ര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ പ്രധാന ഭാഗമാണിതെന്നും അമേരിക്കന്‍ മൂല്യത്തിന്റെ അകക്കാമ്പും അന്താരാഷ്ട്ര നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണിതെന്നും്അദ്ദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അവസ്ഥകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം, ക്രൈസ്തവ മത ന്യൂനപക്ഷങ്ങള്‍ വ്യാപകമായ അതിക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘ആള്‍ക്കൂട്ട കൊലപാതകത്തിന്’ സാധ്യതയുള്ള രാജ്യമായാണ് ഇന്ത്യയെ യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം പട്ടികപ്പെടുത്തുന്നത്. ഇന്ത്യയിലെ മനുഷ്യാവകാശ സാഹചര്യങ്ങളിലേക്ക് ഗണ്യമായ ശ്രദ്ധ ആകര്‍ഷിക്കുന്നത് തുടരേണ്ടതുണ്ടെന്നും ആശങ്കാജനകമായ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെ പട്ടികപ്പെടുത്തുകയും ചെയ്യുന്നുണ്ട്. . യുഎസ് ഹോളോകാസ്റ്റ് മ്യൂസിയത്തിന്റെ മുന്‍കൂര്‍ മുന്നറിയിപ്പ് പ്രകാരം കൂട്ടക്കൊലയുടെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള 162 രാജ്യങ്ങളില്‍ ഇന്ത്യ നിലവില്‍ എട്ടാം സ്ഥാനത്താണ്.

അതേസമയം, ബ്ലിങ്കന്റെ ഔദ്യോഗിക ട്വീറ്റില്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ബ്രീഫിംഗില്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് അസാധാരണമാംവിധം ശക്തവും വിശദവുമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ”പ്രധാനപ്പെട്ട ശ്രദ്ധ” ഉണ്ടാകണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടി.

Related Articles