Current Date

Search
Close this search box.
Search
Close this search box.

ബി.ഡി.എസിനെതിരെ യു.എസ് സെനറ്റില്‍ പ്രമേയം പാസാക്കി

വാഷിങ്ടണ്‍ ഡി.സി: യു.എസ് സെനറ്റില്‍ ഇസ്രായേല്‍ വിരുദ്ധ സംഘടനയായ ബി.ഡി.എസിനെതിരെ (ബോയ്‌കോട്,ഡിവസ്റ്റ്‌മെന്റ്,സാങ്ഷന്‍സ്) പ്രമേയം പാസാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സ്വീകരിക്കേണ്ട യു.എസിന്റെ നയനിലപാടുകള്‍ വ്യക്തമാക്കിയുള്ള നിയമനിര്‍മാണമാണ് യു.എസ് കോണ്‍ഗ്രസില്‍ പാസാക്കിയത്. പ്രമേയം അന്തിമ അനുമതിക്കായി പ്രതിനിധി സഭയിലേക്ക് അയച്ചു. പ്രതിനിധി സഭയില്‍ വിഷയം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.

ബി.ഡി.എസ് മൂവ്‌മെന്റിന് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ നിയമനിര്‍മാണം നടത്താന്‍ പ്രാദേശിക,സ്റ്റേറ്റ് ഗവര്‍ണ്‍മെന്റുകള്‍ക്ക് അനുവാദം നല്‍കുന്നതാണ് പുതിയ പ്രമേയം. 23നെതിരെ 77 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇസ്രായേല്‍ സൈന്യത്തിന് വര്‍ഷാവര്‍ഷം 3.3 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ 10 വര്‍ഷത്തേക്ക് യു.എസ് സൈനിക സഹായം ലഭ്യമാക്കുന്നതിന് സെനറ്റ് അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള നാലു ബില്ലുകള്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. നിരവധി സെനറ്റംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തിരുന്നു.

Related Articles